കുവൈത്ത് സിറ്റി: ചില മൃഗങ്ങളിൽ രോഗബാധ കണ്ടതിനെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടി രുന്ന ഒമരിയയിലെ കുവൈത്ത് മൃഗശാല വ്യാഴാഴ്ച തുറക്കും. ബ്രൂസല്ലോസിസ് രോഗം അഥവാ ‘മാള്‍ട്ടാഫീവര്‍’ ആണ് ഏതാനും ജീവികളിൽ കണ്ടെത്തിയത്. രോഗം സഥിരീകരിച്ചതിനെ തുടർന്ന് മൃഗശാലയിലെ 18 ജീവികളെ കൊന്നൊടുക്കി. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ മൃഗശാല അടക്കുകയും സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്ന് സംശയമുള്ള മൃഗങ്ങളുടെ രക്തസാമ്പിളുകൾ എടുത്ത് പ്രത്യേക ലാബിൽ പരിശോധനക്ക് വിധേയമാക്കി. ഇതിൽ അണുബാധ സ്ഥിരീകരിക്കപ്പെട്ട ജീവികളെയാണ് കൊന്നത്. സസ്യഭുക്കുകളായ ജീവികളിലാണ് രോഗം കണ്ടെത്തിയത്. രോഗഭീതിയൊഴിഞ്ഞ് പൂർണമായി സുരക്ഷിതമെന്ന് ബോധ്യമായതായി ജന്തുവിഭവ വകുപ്പ് ഉപമേധാവി അലി അൽ ഖത്താൻ വ്യക്തമാക്കി. രോഗം പടരാതിരിക്കാൻ അന്താരാഷ്ട്ര ജന്തു ആരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് രോഗമുള്ള ജീവികളെ കൊന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം ബാധിച്ച ജീവികൾ കഴിഞ്ഞിരുന്ന ഭാഗത്തെ മണ്ണ് മാറ്റുകയും അണുനശീകരണം നടത്തുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.