കുവൈത്ത് സിറ്റി: സുലൈബീകാത്ത് കടൽത്തീര ഭാഗങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടു ങ്ങിയത് അഴുക്കുവെള്ളം കാരണം ജലം മലിനമാക്കപ്പെട്ടതാണെന്ന് കണ്ടെത്തൽ. ഈ ഭാഗത്തെ ക ടൽ വെള്ളത്തിൽ രോഗം പടർത്തുന്ന ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. പരിസ്ഥിതി അതോറിറ്റിക്ക് കീഴിലെ പ്രത്യേക സമിതിയാണ് ഈ ഭാഗത്തെ കടൽ വെള്ളത്തിെൻറയും ചത്ത മത്സ്യത്തിെൻറയും സാമ്പിളുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ് സുലൈബീകാത്ത് കടലോര ഭാഗങ്ങളിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയത് കാണപ്പെട്ടത്.
നേരത്തേ ശുവൈഖ് ഉൾപ്പെടെ മറ്റു ചില ഭാഗങ്ങളിലും സമാനമായ പ്രതിഭാസമുണ്ടായിരുന്നു. പരിസ്ഥിതി അതോറിറ്റിക്ക് പുറമെ കാർഷിക- മത്സ്യ വിഭവ അതോറിറ്റി, ആഭ്യന്തരമന്ത്രാലയം, തീര സുരക്ഷ വിഭാഗം, ആരോഗ്യമന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, ഭക്ഷ്യ സുരക്ഷ അതോറിറ്റി, കുവൈത്ത് യൂനിവേഴ്സിറ്റി, കുവൈത്ത് ശാസ്ത്ര-ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ വിഭാഗങ്ങൾ ഉൾപ്പെട്ടതാണ് ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുവേണ്ടിയുള്ള പ്രത്യേക ദേശീയ സമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.