കുവൈത്ത് സിറ്റി: വിദ്യാലയങ്ങളിൽ അക്രമങ്ങൾ വർധിക്കുന്നതായും വിദ്യാഭ്യാസ മന്ത്രാ ലയം വിഷയത്തിൽ ഇടപെടണമെന്നും മുഹമ്മദ് അൽ ഹുവൈല എം.പി പറഞ്ഞു. അക്രമങ്ങളുടെ എണ്ണത് തിലും സ്വഭാവത്തിലും അടുത്തിടെ വലിയ വർധനയുണ്ടായിട്ടുണ്ട്.കുട്ടികൾക്കിടയിൽ നടക്കുന്ന സ്വാഭാവിക കശപിശകളിൽനിന്ന് മാറി ഗുരുതരമായ അക്രമപ്രവർത്തനങ്ങളിലേക്ക് കടക്കുന്നു. അക്രമവാസന ചെറുപ്പത്തിലേ ഇല്ലാതാക്കിയില്ലെങ്കിൽ സാമൂഹിക ജീവിതത്തിന് ഭീഷണിയാവുന്ന കുറ്റവാളികൾ സൃഷ്ടിക്കപ്പെടുന്നതിലേക്കാണ് അത് നയിക്കുക.
സ്കൂൾ അധികൃതരും വിദ്യാഭ്യാസ മന്ത്രാലയവും വിഷയം ഗൗരവത്തിലെടുത്ത് അടിയന്തര ഇടപെടൽ നടത്തണമെന്ന് പാർലമെൻറിെൻറ വിദ്യാഭ്യാസകാര്യ സമിതി വക്താവ് കൂടിയായ മുഹമ്മദ് അൽ ഹുവൈല പറഞ്ഞു. ബോധവത്കരണ പരിപാടികളും സ്വഭാവ സംസ്കരണ ക്ലാസുകളും വർധിപ്പിക്കണം. മതവിദ്യാഭ്യാസവും ധാർമിക ശിക്ഷണങ്ങളും കാര്യക്ഷമമാക്കണം. സ്കൂൾ അങ്കണത്തിൽ നിരീക്ഷണ കാമറകൾ വ്യാപകമാക്കണം. സ്ഥിരമായി അക്രമം നടക്കുന്ന ഭാഗങ്ങളിൽ ഉറപ്പായും കാമറ സ്ഥാപിക്കണം. കുട്ടികൾ തമ്മിലുള്ള ബന്ധം നന്നാക്കാനുള്ള പരിപാടികൾ ആസൂത്രിതമായി നടപ്പാക്കണമെന്നും ഇതിന് വിദ്യാഭ്യാസ മന്ത്രാലയം മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.