കുവൈത്ത് സിറ്റി: ഒമ്പതു രാജ്യക്കാർക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയതായ പ്രചാരണം കുവൈത്ത് എയർവേസ് അധികൃതർ നിഷേധിച്ചു. കുവൈത്ത് എയർവേസ് വിമാനങ്ങളിൽ ഒമ്പതു രാജ്യക്കാർക്ക് പ്രവേശനാനുമതിയില്ലെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. കമ്പനി അത്തരമൊരു തീരുമാനമെടുക്കുകയോ പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ല. ഏത് യാത്രക്കാരനും നിയമാനുസൃതം കുവൈത്ത് എയർവേസിലോ മറ്റേതെങ്കിലും വിമാനങ്ങളിലോ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.