കുവൈത്ത് സിറ്റി: സ്വദേശി താമസ മേഖലയിൽ വിദേശി കുടുംബങ്ങൾക്ക് വീട് വാടകക്ക് നൽക ുന്നതിന് തടസ്സമില്ലെന്നും വിദേശി ബാച്ലർമാരുടെ താമസം മാത്രമാണ് സുരക്ഷാ ഭീഷണി ഉ യർത്തുന്നതെന്നും ഇതുമായി ബന്ധപ്പെട്ട സർക്കാർ സമിതി അമ്മാർ അൽ അമ്മാർ പറഞ്ഞു. സമിതി ഏപ്രിൽ ഒന്നിന് യോഗംചേരുന്നുണ്ട്. കുടുംബങ്ങളുടെ താമസം ചർച്ചചെയ്യില്ല. ഇതുവരെ വിദേശികുടുംബങ്ങൾ സുരക്ഷ ഭീഷണി ഉയർത്തുന്നതായി പരാതി ലഭിച്ചിട്ടില്ല. അതേസമയം, ബാച്ലർ താമസം സംബന്ധിച്ച് ലഭിച്ച പരാതികളുടെ വിശദാംശങ്ങൾ നൽകാൻ ഗവർണറേറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വദേശികൾ വിദേശി ബാച്ലർമാർക്ക് ഫ്ലാറ്റുകൾ വാടകക്ക് നൽകുന്നത് കണ്ടെത്താൻ മുനിസിപ്പാലിറ്റി ടീം എല്ലാ ദിവസവും നിരീക്ഷണം നടത്തുന്നതായും അമ്മാർ അൽ അമ്മാർ പറഞ്ഞു. ബാച്ലർമാർ താമസിക്കുന്ന കെട്ടിടങ്ങളുടെ കൃത്യമായ എണ്ണം എടുക്കാൻ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി. വിവിധഘട്ടങ്ങളിൽ നൽകിയ മുന്നറിയിപ്പുകൾ പരിഗണിക്കാതെ ഇനിയും ഇത്തരം മേഖലകളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിന് കടുത്ത നടപടി സ്വീകരിക്കും. കണക്കെടുപ്പ് പൂർത്തിയാക്കുന്ന മുറക്ക് നിർബന്ധിത ഒഴിപ്പിക്കൽ ഉൾപ്പെടെ കാര്യങ്ങളിലേക്ക് കടക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.