കുവൈത്ത് സിറ്റി: ബോയിങ് 737 മാക്സ് എട്ട് എയർക്രാഫ്റ്റുകൾക്ക് കുവൈത്ത് വിലക്കേർപ്പെട ുത്തി. ഇതേ ഗണത്തിൽപെട്ട വിമാനങ്ങൾ അഞ്ചുമാസത്തിനിടെ രണ്ടു തവണ അപകടത്തിൽ പെട്ട സാ ഹചര്യത്തിലാണ് തീരുമാനം. കുവൈത്ത് വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റ് സർവിസുകൾക്കും വിലക്ക് ബാധകമായിരിക്കും, സിവിൽ ഏവിയേഷൻ അതോറിറ്റി വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ച ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബബയിൽ ഇത്യോപ്യൻ എയർലൈൻസിെൻറ ബോയിങ് 737 മാക്സ് 8 വിമാനം പറന്നുയർന്ന ഉടനെ തകർന്നുവീണ് 157 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇന്തോനേഷ്യയിൽ 189 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലും മാക്സ് 8 വിമാനമാണ് തകർന്നത്.
ഈ സാഹചര്യത്തിലാണ് കുവൈത്ത് വ്യോമയാന വകുപ്പ് മാക്സ് 8 എയർക്രാഫ്റ്റുകൾക്കു വിലക്കേർപ്പെടുത്തിയത്. ബ്രിട്ടൻ, തുർക്കി, ഫ്രാൻസ് തുടങ്ങി 40 രാജ്യങ്ങൾ അമേരിക്കൻ വിമാനക്കമ്പനിയായ ബോയിങ്ങിെൻറ മാക്സ് എട്ട് സീരീസിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നേരത്തേ മാക്സ് എട്ട് വിമാനങ്ങൾ സുരക്ഷിതമാണെന്ന് പറഞ്ഞ അമേരിക്കയും നിലപാടിൽ മാറ്റം വരുത്തി വിലക്കിെൻറ പാതയിലേക്ക് നീങ്ങിയതായാണ് റിപ്പോർട്ടുകൾ. അതേസമയം, വിമാനങ്ങൾ പാട്ടത്തിന് നൽകുന്ന കുവൈത്ത് കമ്പനിയായ അലാഫ്കോ നിലവിൽ തങ്ങളുടെ എയർക്രാഫ്റ്റ് ശ്രേണിയിലുള്ള 64 വിമാനങ്ങളിൽ 737 മാക്സ് എട്ട് ഇല്ലെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.