കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിൽ ചൂട് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത 20 വർഷം കൂടി കഴിഞ്ഞാൽ അത്യുഷ്ണം കാരണം കുവൈത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥവ രെ ഉണ്ടായേക്കാമെന്നും പ്രവചനം. ‘വരണ്ട പ്രദേശങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തിെൻറ തുടർ ഫലനങ്ങൾ’ എന്ന വിഷയത്തിൽ ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ചർച്ച സമ്മേളനത്തിൽ നൊബേൽ സമ്മാന ജേതാവും അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന സമിതി അംഗവുമായ ഗ്രീമി പാൽ ആണ് ആശങ്കജനകമായ പ്രവചനം നടത്തിയത്. കഠിനമായ ചൂടിെൻറ പ്രകടമായ നാശനഷ്ടങ്ങൾക്കൊന്നും കുവൈത്ത് ഇതുവരെ സാക്ഷിയായിട്ടില്ല. അതേസമയം, ഇനിയുള്ള കാലം ഇതുപോലെയായിരിക്കില്ല. ഇരുപതോ മുപ്പതോ വർഷങ്ങൾ കൂടി പിന്നിടുമ്പോൾ കുവൈത്തിൽ അന്തരീക്ഷ ഉൗഷ്മാവ് അസഹനീയ തോതിലേക്ക് ഉയരും.
അതോടെ സൂര്യാതപമേറ്റും നിർജലീകരണമുൾപ്പെടെ കാരണങ്ങളാലും ആളുകൾക്ക് മരണം സംഭവിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വർഷമായി കുവൈത്തിൽ ചൂട് കൂടുകയല്ലാതെ കുറയുന്ന ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. ശക്തമായ ചൂടിൽ ചെടികളും മരങ്ങളും വ്യാപകമായി കരിഞ്ഞുണങ്ങാൻ തുടങ്ങുന്നതോടെ സസ്യാഹാര ലഭ്യതയെ അത് ബാധിക്കും. വേനലിൽ ഇപ്പോൾ അനുഭവപ്പെടുന്ന കൂടിയ ചൂട് അഞ്ച് ഡിഗ്രികൂടി വർധിച്ചാൽ ജനങ്ങളുടെ ആരോഗ്യത്തെയും ഭക്ഷ്യ സുരക്ഷയെയും ബാധിക്കും. ചൂട് കുറക്കുന്നതിന് മനുഷ്യശരീരത്തിൽതന്നെയുള്ള സംവിധാനമാണ് വിയർക്കൽ. എന്നാൽ ക്രമാതീതമായി ചൂട് കൂടിയാൽ വിയർപ്പ് ഉൽപാദിപ്പിക്കുന്ന സംവിധാനം പ്രവർത്തനക്ഷമമാകും. ഇങ്ങനെയാണ് ആളുകൾക്ക് ജീവഹാനി സംഭവിക്കുക. 2071 - 2100 ഓടെ രാജ്യത്തെ അന്തരീക്ഷ ഉൗഷ്മാവ് 60 ഡിഗ്രിയും കഴിഞ്ഞ് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.