കുവൈത്ത് സിറ്റി: ദേശീയ- വിമോചന ദിനാഘോഷ ഭാഗമായി വഴിയാത്രക്കാർക്കും മറ്റു വാഹനങ്ങ ൾക്കുമെതിരെ വെള്ളവും ഫോം സ്പ്രേയും തെറിപ്പിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്ന് മുന്നറിയിപ്പ്. കളിത്തോക്കുകൾ ഉപയോഗിക്കുന്നതും നിയമലംഘനമായി കണക്കാക്കും. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഫർവാനിയ സുരക്ഷാവിഭാഗം മേധാവി അബ്ദുല്ല അൽ അലിയാണ് ആഘോഷം പരിധിവിടുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകിയത്.
മഴവെള്ളം കാൽനടക്കാരുടെയും മറ്റും ദേഹത്ത് തെറിക്കുന്ന തരത്തിൽ വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ രാജ്യം ദേശീയദിനാഘോഷത്തിെൻറ ലഹരിയിലേക്ക് പ്രവേശിക്കുന്ന മാസമാണ്. വ്യത്യസ്തതരം ആഘോഷ പരിപാടികളാണ് ഈ കാലത്ത് നടക്കുക. അതിൽ പങ്കാളികളാകേണ്ടതും വിജയിപ്പിക്കേണ്ടതും ദേശസ്നേഹത്തിെൻറ ഭാഗമാണ്. അതേസമയം, മറ്റുള്ളവർക്ക് പ്രയാസവും ശല്യവുമാവുന്ന രീതികളിലേക്ക് ആഘോഷം വഴിമാറാതിരിക്കാൻ സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യ നിവാസികൾ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.