കുവൈത്ത് സിറ്റി: ജോലിക്ക് കൃത്യമായി എത്താത്ത സർക്കാർ ജീവനക്കാരുടെ ശമ്പളം കുറക്കുകയോ മതിയായ പിഴ ഏർപ്പെടുത്തുകയോ ചെയ്യുമെന്ന് സിവിൽ സർവിസ് കമീഷെൻറ മുന്നറിയിപ്പ്. ഏതെങ്കിലും വകുപ്പുകളോ ജീവനക്കാരോ ഇക്കാര്യത്തിൽ നിയമപരമല്ലാതെ മാർഗങ്ങൾ സ്വീകരിക്കുന്നുവെങ്കിൽ നപടിയുണ്ടാകും. നിയമലംഘനം കണ്ടെത്താൻ ഉദ്യോഗസ്ഥരുടെ തുടർച്ചയായ നിരീക്ഷണം ഉണ്ടാകും. ഏതെങ്കിലും വകുപ്പുകൾ സമയക്രമം തെറ്റിക്കാൻ ജീവനക്കാർക്ക് ഒത്താശ ചെയ്യുന്നതായി കണ്ടെത്തിയാൽ അക്കാര്യം മന്ത്രിസഭക്ക് കൈമാറുകയും ജീവനക്കാരെ തെളിവെടുപ്പിനായി പ്രത്യേക വിഭാഗത്തിലേക്ക് വിളിപ്പിക്കുകയും ചെയ്യുമെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.