കുവൈത്ത് സിറ്റി: രണ്ടും മൂന്നും പാർലമെൻറ് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടു പ്പിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രികകൾ സ്വീകരിക്കൽ ആരംഭിച്ചു. ആദ്യ ദിവസമായ വ്യാഴാഴ്ച ഒമ്പതു പേർ പത്രിക സമർപ്പിച്ചു. ഏഴു പേർ രണ്ടാം മണ്ഡലത്തിലും രണ്ടു പേർ മൂന്നാം മണ്ഡലത്തിലുമാണ് പത്രിക സമർപ്പിച്ചത്. സിറ്റിങ് എം.പിമാരായിരുന്ന ഡോ. വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബഷ് എന്നിവർക്കെതിരെ പാർലമെൻറ് കൈയേറ്റ കേസിൽ ഉൾപ്പെട്ടതിനാൽ സുപ്രീംകോടതി ശിക്ഷിച്ചതിനെ തുടർന്നാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ടാം മണ്ഡലത്തിൽ 62,547ഉം മൂന്നാം മണ്ഡലത്തിൽ 96,528ഉം വോട്ടർമാരാണുള്ളത്. ഫെബ്രുവരി 16നാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം. രണ്ടാം മണ്ഡലത്തിലെ സ്ഥാനാർഥിയായി ഡോ. ഹമദ് അൽ മതറാണ് ആദ്യമായി പത്രിക സമർപ്പിച്ചത്. ഡോ. അൻവാർ അൽ ഖഹ്താനിയാണ് മൂന്നാം മണ്ഡലത്തിൽ സ്ഥാനാർഥിയായി വനിതകളിൽനിന്ന് ആദ്യമായി പത്രിക സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.