കുവൈത്ത് സിറ്റി: 13ാമത് ജി.സി.സി ജല ഉച്ചകോടി മാർച്ച് 12, 13, 14 തീയതികളിൽ കുവൈത്ത് നടക്കുമെന്ന് കുവൈത്ത് ശാസ്ത്ര–ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ജി.സി.സി സെക്രട്ടറിയേറ്റ് സുരക്ഷാ കൗൺസിലിെൻറ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടിയിൽ ഗൾഫ് രാജ്യങ്ങളിൽ അനുഭവപ്പെടുന്ന ജല ദൗർലഭ്യവും ഭാവിയിൽ ഉണ്ടായേക്കാവുന്ന രൂക്ഷമായ ജലക്ഷാമവും ചർച്ച ചെയ്യുന്ന ഉച്ചകോടി പരിഹാര നടപടികളിൽ ധാരണയിലെത്തും. ശുദ്ധ ജല ലഭ്യതയുടെ കാര്യത്തിൽ ഉണ്ടായേക്കാവുന്ന പുതിയ വെല്ലുവിളികളെ കുറിച്ചും പുതിയ ജലോൽപാദന മാർഗങ്ങളെ കുറിച്ചും സമ്മേളനം ചർച്ച ചെയ്യും. ജി.സി.സിക്ക് പുറമെ മറ്റ് അറബ് രാജ്യങ്ങളിൽനിന്നുള്ള ഗവേഷകരും ശാസ്ത്രഞ്ജരും പരിപാടിയിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.