കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ ഇടപാടുകൾ ഒാൺലൈനാക്കുന്ന പദ്ധതി ഗതാഗത വകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. പരീക്ഷണത്തിൽ സാേങ്കതിക തകരാറുകളൊന്നും ഉണ്ടായില്ല. സ്വദേശികളുടെ ലൈസൻസ് സംബന്ധിച്ച് ഇടപാടുകൾ രണ്ടു മാസത്തിനകം ഒാൺലൈനാക്കും. ഇതിന് മുന്നോടിയായാണ് പരീക്ഷണാടിസ്ഥാനത്തിൽ ഒാൺലൈനായി ലൈസൻസ് പുതുക്കാൻ അനുവദിച്ചത്. സെൽഫ് സർവിസ് കിയോസ്കുകൾ വഴി ഉപയോക്താക്കൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്ന ഒാേട്ടാമേറ്റഡ് സംവിധാനമാണ് നിലവിൽ വരുന്നത്. ആഭ്യന്തര മന്ത്രാലയം സജ്ജീകരിക്കുന്ന ഇലക്ട്രോണിക് വിൻഡോ വഴിയാണ് ഒാൺലൈനായി അപേക്ഷ സ്വീകരിക്കുന്നത്.
പരിശീലനം നേടിയ ജീവനക്കാർ അപേക്ഷ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ആളുകൾക്ക് സെൽഫ് സർവിസ് കിയോസ്കുകൾ വഴി ലൈസൻസ് സ്വന്തമാക്കാം. ആദ്യഘട്ടത്തിൽ സ്വദേശികളുടെ ഇടപാട് മാത്രമാണ് ഒാൺലൈനാക്കുന്നതെങ്കിലും പിന്നീട് വിദേശികൾക്കും ബാധകമാക്കും. പോളണ്ട് ആസ്ഥാനമായ കമ്പനിയുമായി ആഭ്യന്തര മന്ത്രാലയം നേരത്തേ സ്മാർട്ട് ഡ്രൈവിങ് ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ടിരുന്നു. ആറ് ഗവർണറേറ്റുകളിലെ വ്യത്യസ്ത സ്ഥലങ്ങളിലായി 15 സെൽഫ് സർവിസ് കിയോസ്കുകൾ സ്ഥാപിക്കും. ലൈസൻസ് വിതരണം, പുതുക്കൽ, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസൻസുകൾക്കു പകരം വാങ്ങിക്കൽ എന്നിവയെല്ലാം കിയോസ്കുകൾ വഴി സാധിക്കും. സിവിൽ െഎഡി കാർഡ് അനുവദിക്കുന്നതിന് സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി ഒരുക്കിയ സംവിധാനത്തിന് സമാനമായാണ് ഗതാഗത വകുപ്പും സംവിധാനമൊരുക്കുന്നത്. പദ്ധതി നടത്തിപ്പ് മേൽേനാട്ടത്തിന് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.