മനുഷ്യക്കടത്ത്​ കേസിൽ 10​ വർഷം തടവുശിക്ഷ

മസ്​കത്ത്​: മനുഷ്യക്കടത്ത്​ കേസിൽ ഒന്നിലധികം വിദേശികളെ തടവുശിക്ഷക്കും പിഴയടക്കാനും വിധിച്ചതായി പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു. ഒാരോരുത്തർക്കും 10 വർഷം തടവുശിക്ഷയാണ്​ സലാലയിലെ ക്രിമിനൽ കോടതി വിധിച്ചത്​. ഒപ്പം അയ്യായിരം റിയാൽ പിഴയടക്കുകയും വേണം. വിദേശ വനിതയെ ഒമാനിലേക്ക്​ കടത്തിക്കൊണ്ടുവരുകയും അവരെ മർദിച്ച്​ വേശ്യാവൃത്തിക്ക്​ ഉപയോഗിക്കുകയും ചെയ്​ത കേസിലാണ്​ നടപടി.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.