കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷന് മഹിളാവേദി മെട്രോ മെഡിക്കൽ കെയറിെൻറ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മെട്രോ വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. മഹിളാ വേദി പ്രസിഡൻറ് സ്മിത രവീന്ദ്രൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന് പ്രസിഡൻറ് കെ. ഷൈജിത്ത്, മഹിളാവേദി സെക്രട്ടറി ഇന്ദിര രാധാകൃഷ്ണൻ, അസോസിയേഷന് ആക്ടിങ് ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ പി.വി. വിനീഷ്, രക്ഷാധികാരികളായ ഹമീദ് കേളോത്ത്, ഇ.സി. ഭരതൻ, മെട്രോ മെഡിക്കൽ കെയർ ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഫൈസൽ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ശാഖി റാണി ഭരതൻ സ്വാഗതവും മഹിളാവേദി ട്രഷറർ ഹസീന റഫീഖ് നന്ദിയും പറഞ്ഞു. ജനറൽ മെഡിസിൻ, ഇേൻറണൽ മെഡിസിൻ, ഇ.എൻ.ടി, പീഡിയാട്രിക്, ഓർത്തോ, ഡെൻറൽ, ഡെർമറ്റോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി ഡോക്ടർമാരുടെ സേവനം സജ്ജമാക്കിയിരുന്നു. കൊളസ്ട്രോൾ, ഷുഗർ, ബ്ലഡ് പ്രഷർ, ഇ.സി.ജി പരിശോധനക്കും സൗകര്യമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.