കുവൈത്ത് സിറ്റി: ‘മാതൃകാ’ താമസകേന്ദ്രങ്ങളായ സ്ഥലങ്ങളിൽനിന്ന് വിദേശികളെ അടിയന്തരമായി ഒഴിപ്പിക്കാൻ മുനിസിപ്പാലിറ്റി പദ്ധതി തയാറാക്കുന്നു.
സ്വദേശികളുടെ താമസകേന്ദ്രങ്ങളിൽനിന്ന് വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കാൻ പൊതുവായി ശ്രമിക്കുന്നതിന് പുറമെയാണ് ‘മോഡൽ റെസിഡൻഷ്യൽ ഏരിയ’കളിൽനിന്ന് വിദേശികളെ പെെട്ടന്ന് ഒഴിപ്പിക്കാൻ അധികൃതർ പദ്ധതി തയാറാക്കുന്നത്. ബന്ധപ്പെട്ട സമിതി ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിച്ചതായി മുനിസിപ്പൽ മന്ത്രി ഫഹദ് അൽ ഷൂല പറഞ്ഞു.
സ്വദേശികൾ വിദേശികൾക്ക് ഇത്തരം കേന്ദ്രങ്ങളിൽ വീട് വാടകക്ക് നൽകുന്നതാണ് പ്രശ്നം. ഇത്തരം ഉടമകൾക്കെതിരെ നടപടിയെടുക്കണമെന്ന് പാർലമെൻറ് അംഗങ്ങളും പൊതുവ്യക്തിത്വങ്ങളും ആവശ്യപ്പെടുന്നുണ്ട്. സാൽമിയ ബ്ലോക്ക് 12 പോലെയുള്ള സ്ഥലങ്ങളിൽ സ്വദേശികൾ കെട്ടിടം ഒഴിഞ്ഞ് വിവിധ ഭാഗങ്ങളാക്കി തിരിച്ച് വിദേശി ബാച്ചിലർമാർക്ക് വാടകക്ക് കൊടുക്കുന്നു. ഇത് മറ്റു സ്വദേശികളുടെ സ്വകാര്യതക്ക് തടസ്സമാകുന്നതായും കുറ്റകൃത്യങ്ങൾക്ക് കാരണമാവുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.