കുവൈത്ത് സിറ്റി: കോടതികളിലെ വിദേശികളായ ടൈപ്പിസ്റ്റുകളെ മാറ്റി സ്വദേശികളെ നിയമ ിക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് പുനഃപരിശോധിക്കണമെന്ന് മുൻ ന്യായാധിപന്മാർ. സിവിൽ സർവിസ് കമീഷനിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന 581 സ്വദേശികളെ ടൈപ്പിസ്റ്റുകളായി നിയമിക്കാനുള്ള നീതിന്യായ മന്ത്രാലയത്തിെൻറ തീരുമാനമാണ് വിവാദത്തിന് ഇടയാക്കിയത്. സ്വദേശിവത്കരണം നല്ലതാണെങ്കിലും വളരെ സൂക്ഷിച്ചും ശ്രദ്ധയോടും ചെയ്യേണ്ടതാണെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഭരണഘടന കോടതി മേധാവിയുമായിരുന്ന ജസ്റ്റിസ് ഫൈസൽ അൽ മുർഷിദ് പറഞ്ഞു. ജഡ്ജിമാരുടെ കൈകൊണ്ടുള്ള പ്രാഥമിക എഴുത്ത് സൂക്ഷിച്ച് മനസ്സിലാക്കിയില്ലെങ്കിൽ കോപ്പിയിൽ തെറ്റുകൾ ആവർത്തിക്കും.
ഇത് തിരുത്തലുൾപ്പെടെ കാര്യങ്ങൾ വേണ്ടിവന്നാൽ വിധി നടപ്പാക്കുന്നതിനും എതിർ കക്ഷികൾക്ക് അപ്പീൽ പോകുന്നതിനും കാലതാമസം നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റയടിക്ക് വിദേശികളെ മാറ്റി സ്വദേശി ടൈപ്പിസ്റ്റുകളെ നിയമിക്കുന്നതിന് പകരം ഘട്ടംഘട്ടമായി സ്വദേശി ഉദ്യോഗാർഥികളെ നിയമിക്കുകയാണ് വേണ്ടതെന്ന് മുൻ ജഡ്ജി ഉസാമ അബ്ദുൽ ജലീൽ അഭിപ്രായപ്പെട്ടു. വിധികൾ ടൈപ് ചെയ്യേണ്ട മേഖലയിലേക്ക് ഒറ്റയടിക്ക് ഇത്രയധികം സ്വദേശികളെ നിയമിക്കുന്നത് കോടതി നടപടികളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.