കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കമ്പനിയെ പഞ്ചിങ് സംവിധാനത്തിലൂടെ ഹാജർനില ര േഖപ്പെടുത്തുന്നതിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. പെട്രോളിയം മേഖലയിലെ പരിഷ്കരണ സമിതിയുടെ ആസ്ഥാനം അഹ്മദിയിൽ ഉദ്ഘാടനം ചെയ്യുന്നതിനിടെ സമിതി അംഗം ഫഹദ് അൽ അജമിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. സൗദിയുമായി പങ്കാളിത്തമുള്ള അൽ ഖഫ്ജിയിൽ മാത്രമാണ് എണ്ണമേഖലയിൽ പഞ്ചിങ് ഏർപ്പെടുത്തേണ്ട സാഹചര്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉൽപാദന മേഖലയെന്നതിനപ്പുറം അപകടംപിടിച്ച തൊഴിലിടം കൂടിയാണ് പെട്രോളിയം ഖനന-ശുദ്ധീകരണ മേഖല. മറ്റു തൊഴിലിടങ്ങളെപോലെ കാണേണ്ട ഇടമല്ല ഇത്. അതിനിടെ, എണ്ണ മേഖലയിലെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലുൾപ്പെടെ പരിഷ്കരണം കൊണ്ടുവരാൻ ഉദ്ദേശ്യമുള്ളതായി അജമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.