കുവൈത്ത് സിറ്റി: ആഭ്യന്തര യുദ്ധം കാരണം ദുരിതത്തിലായ യമൻ ജനതയെ സഹായിക്കുന്നതിന് അ വന്യൂസ് മാളിൽ റെഡ്ക്രസൻറ് സംവിധാനം ആരംഭിച്ചു. ഓൺലൈൻ വഴിയും കെ. നെറ്റ് സംവിധാനത്തിലൂടെയും ഉദാരമതികളിൽനിന്ന് സഹായം സ്വീകരിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയത്. റെഡ്ക്രസൻറ് മേധാവി ഡോ. ഹിലാൽ അൽ സായിർ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത ഈ സൗകര്യം ജനുവരി 26വരെ അവന്യൂസിൽ തുടരും. ധനസമാഹരണത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് അർഹരായ യമനികൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചുനൽകുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.