കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിെൻറ ഭാഗമാ യി സർക്കാറിതര തൊഴിൽമേഖലയിൽ കുവൈത്തികളെ നിയമിക്കേണ്ടതിന് സർക്കാർ തോത് നിശ്ചയിച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബാങ്കിങ്, ടെലികമ്യൂണിക്കേഷൻ മേഖലകളിൽ ഭൂരിഭാഗം സ്വദേശികളാവണം. ബാങ്കിങ് മേഖലയിൽ മൊത്തം ജീവനക്കാരിൽ 70 ശതമാനവും ടെലികമ്യൂണിക്കേഷൻ മേഖലയിൽ 65 ശതമാനവും കുവൈത്തികളെ ജോലിക്കുവെക്കണമെന്നാണ് വ്യവസ്ഥ. കാർഷിക-മത്സ്യബന്ധനം (മൂന്ന് ശതമാനം), റീപ്രൊഡക്ഷൻ ഇൻഡസ്ട്രിയൽ (നാലു ശതമാനം), ജല-വൈദ്യുതിയുടെ അനുബന്ധ നിർമാണ മേഖല (അഞ്ചു ശതമാനം), പെട്രോകെമിക്കൽ (30 ശതമാനം), ചില്ലറ-മൊത്ത വ്യാപാരം (അഞ്ച് ശതമാനം), കോഓപറേറ്റിവ് സൊസൈറ്റി (15 ശതമാനം), കരമാർഗമുള്ള ചരക്കുനീക്കം (മൂന്നു ശതമാനം), ജലമാർഗമുള്ള ചരക്കുനീക്കം (ഏഴു ശതമാനം), എയർ ട്രാസ്പോർട്ടേഷൻ (15 ശതമാനം), തപാൽ- സ്റ്റോർ (ആറ് ശതമാനം), ഭക്ഷ്യ-പാനീയങ്ങളുമായി ബന്ധപ്പെട്ട സേവനം (നാലു ശതമാനം), വിവര സാങ്കേതികം-ടെലിഫോൺ (10 ശതമാനം), ഇൻവെസ്റ്റ്മെൻറ് ആൻഡ് റേഷൻ (40 ശതമാനം), ഇൻഷുറൻസ് (22 ശതമാനം), മണി എക്സ്ചേഞ്ച് (15 ശതമാനം), റിയൽ എസ്റ്റേറ്റ് (20 ശതമാനം), തൊഴിൽ-പഠന പരിശീലനം (എട്ട് ശതമാനം), ഡിപ്പാർട്ട്മെൻറ് സർവിസ് മേഖല (10 ശതമാനം), ഡെക്കറേഷൻ (മൂന്നു ശതമാനം), സ്വകാര്യ അറബ് വിദ്യാഭ്യാസം (10 ശതമാനം), അറബിയിതര സ്വകാര്യ വിദ്യാഭ്യാസം (ഏഴ് ശതമാനം), സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസം (30 ശതമാനം), മാനുഷികാരോഗ്യം (എട്ടു ശതമാനം), സോഷ്യൽ വർക്ക് (10 ശതമാനം), കല-വിനോദ സേവനം (മൂന്നു ശതമാനം) എന്നിങ്ങനെയാണ് മറ്റു മേഖലയിൽ നിയമിക്കപ്പെടേണ്ട സ്വദേശി ജീവനക്കാരുടെ തോത്. ഈ നിബന്ധന പൂർത്തിയാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾ നിയമിക്കപ്പെടുന്ന ഒാരോ വിദേശിക്കും വർഷത്തിൽ 300 ദീനാർ എന്ന തോതിൽ പിഴ കൊടുക്കേണ്ടിവരുമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.