കുവൈത്ത് സിറ്റി: കെ.െഎ.ജി കുവൈത്തിന് കീഴിൽ നടത്തുന്ന സാമൂഹികക്ഷേമ പദ്ധതിയായ ‘ഒരു മ’ അംഗങ്ങൾക്ക് കുവൈത്തിലെ പ്രമുഖ ആതുരാലയമായ ജഹ്റ ബ്ലോക്ക് നാലിലെ എക്സിർ മെഡി ക്കൽ സബ്സ്പെഷാലിറ്റി സെൻററിൽ ചികിത്സക്ക് നിരക്കിളവ്. ഒരുമ അംഗങ്ങൾ എം.ആർ.െഎ സ്കാൻ 80 ദീനാറും സി.ടി സ്കാൻ 60 ദീനാറും നൽകിയാൽ മതിയാവും. കൺസൽേട്ടഷൻ, ഇ.സി.ജി, എക്കോ പരിശോധനകൾ, 24 മണിക്കൂർ ബി.പി മോണിറ്ററിങ്, ലിപിഡ് പ്രൊഫൈൽ എന്നിവയുൾക്കൊള്ളുന്ന കാർഡിയോളജി പാക്കേജിന് 80 ദീനാറാണ് നിരക്ക്. കൺസൽേട്ടഷൻ, കണ്ണ് പരിശോധന, ഇ.സി.ജി, ലാബ് പരിശോധന, ലിവർ പ്രൊഫൈൽ, റീനൽ പ്രൊഫൈൽ, ലിപിഡ് പ്രൊഫൈൽ, ബ്ലഡ് ഷുഗർ, യൂറിൻ റുട്ടീൻ എന്നിവയുൾപ്പെടുന്ന ജനറൽ ഹെൽത്ത് പാക്കേജ് 50 ദീനാറിന് നടത്താം.
മറ്റ് എല്ലാ സേവനങ്ങൾക്കും 40 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. 2013 ആഗസ്റ്റിൽ ആരംഭിച്ച എക്സിർ ഇന്ന് എം.ആർ.െഎ, സി.ടി സ്കാൻ സംവിധാനങ്ങളുള്ള കുവൈത്തിലെ സ്വകാര്യ മേഖലയിലെ ചുരുക്കം ആതുരാലയങ്ങളിലൊന്നാണ്. കുവൈത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളുടെ റഫറൽ സംവിധാനമായും എക്സിർ പ്രവർത്തിക്കുന്നു. സ്വകാര്യ മേഖലയിൽ കാർഡിയോളജി സ്പെഷാലിറ്റിയുള്ള ആശുപത്രിയെന്ന പ്രത്യേകതകൂടി ഇൗ സ്ഥാപനത്തിനുണ്ട്. അപ്പോയിൻമെൻറിനും കൂടുതൽ വിവരങ്ങൾക്കും 69967400, 66037200 എന്നീ നമ്പറുകളിലോ info@exircenter.com വിലാസത്തിലോ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.