കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശികൾക്കിടയിലെ വന്ധ്യത നിരക്ക് 15 ശതമാനമെന്ന് റി പ്പോർട്ട്. ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തതാണിത്. കാലാവസ്ഥാ സവിശേഷതകളും ജീവിതശൈലിയിലെ പ്രശ്നങ്ങളുമാണ് നിരക്ക് ഉയരാൻ കാരണമായി പറയുന്നത്. തെറ്റായ ഭക്ഷണരീതികൾ മൂലമുള്ള ജീവിതശൈലി രോഗങ്ങൾ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതേസമയം, വന്ധ്യത ചികിത്സക്ക് വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ആശുപത്രികളിൽ നൽകുന്ന ചികിത്സക്ക് വികസിത രാജ്യങ്ങൾക്ക് തുല്യമായ വിജയനിരക്കാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇതിെൻറ അടിസ്ഥാനത്തിൽ വന്ധ്യതാ ചികിത്സക്കായി സ്വദേശികളെ വിദേശരാജ്യങ്ങളിലേക്ക് അയക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ വർഷം തീരുമാനിച്ചു. 45 ശതമാനം വരെയാണ് ചികിത്സയിലെ ഫലപ്രാപ്തി. ബ്രിട്ടനിൽ 35 ശതമാനവും അമേരിക്കയിൽ 40 ശതമാനവും ആണെന്നിരിക്കെയാണ് ഇൗ നേട്ടം. അതേസമയം, സങ്കീർണമായ കേസുകളിൽ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് സർക്കാർ സഹായം നൽകുകയോ വിദേശത്ത് അയക്കുകയോ ചെയ്യുന്നത് തുടരുമെന്നും മന്ത്രാലയവൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.