കുവൈത്ത് സിറ്റി: കുവൈത്തും ഫിലിപ്പീൻസും കഴിഞ്ഞ വർഷം മേയിൽ ഒപ്പുവെച്ച തൊഴിൽ കരാർ ജ നുവരി 13 മുതൽ പ്രാബല്യത്തിൽ വരും. കുവൈത്തിൽ ജോലിചെയ്യുന്ന ഫിലിപ്പീൻസ് തൊഴിലാളിക ൾക്ക് അനുകൂലമായ ഒട്ടനവധി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് കരാർ. ഫിലിപ്പിേനാകൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ നമ്പർ സ്ഥാപിക്കുക, തൊഴിലാളികൾക്ക് മൊബൈൽ ഫോൺ കൈവശം വെക്കാം, എന്തെങ്കിലും പ്രയാസം അനുഭവിക്കുകയാണെങ്കിൽ ഇതുപയോഗിച്ച് എംബസി മുഖേന കുവൈത്ത് അധികൃതരെ ബന്ധപ്പെട്ട് പരിഹാരം കാണാം, എട്ടു മണിക്കൂർ വിശ്രമം അനുവദിക്കണം, പാസ്പോർട്ട് സ്പോൺസർ പിടിച്ചുവെക്കരുത്, ഒരു സ്പോൺസർക്ക് കീഴിൽ മാത്രം തൊഴിലെടുപ്പിക്കാൻ പാടുള്ളൂ തുടങ്ങിയ വ്യവസ്ഥകളുണ്ട്.
തൊഴിൽ പീഡനമുൾപ്പെടെ അവകാശ നിഷേധത്തിന് കേസുള്ള സ്പോൺസർമാർക്ക് തൊഴിലാളികളെ വീണ്ടും ലഭ്യമാക്കാൻ പാടില്ല. ഗാർഹികത്തൊഴിലാളികൾക്ക് പുറമെ മറ്റു തൊഴിലാളികൾക്കും ചൂഷണങ്ങളിൽനിന്ന് മുക്തി നൽകുന്ന വ്യവസ്ഥകൾ കരാറിലുണ്ട്. 262,000 ഫിലിപ്പീൻസ് തൊഴിലാളികളാണ് കുവൈത്തിലുള്ളത്. ഇതിൽ 60 ശതമാനവും ഗാർഹികത്തൊഴിലാളികളാണ്. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹും ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി അലൻ പീറ്റർ കയൻറാനോയുമാണ് കരാറിൽ ഒപ്പുവെച്ചത്. കുവൈത്തിലെ ഫിലിപ്പീൻസ് അംബാസഡറെ കുവൈത്ത് പുറത്താക്കുന്നതുവരെ എത്തിയ നയതന്ത്ര പ്രശ്നങ്ങൾക്കുശേഷം ദീർഘമായ ചർച്ചകളിലൂടെയാണ് ഇരുരാജ്യങ്ങളും തൊഴിലാളി റിക്രൂട്ട്മെൻറ് കരാറിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.