കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ‘വിഷൻ 2019’ പരിപാടി യിൽ സംസ്ഥാന, ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകി. ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ മുൻ കേന്ദ്ര പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സമീർ മേക്കാട്ടയിൽ അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ കണ്ണേത്ത്, എം.കെ. അബ്ദുൽറസാഖ് പേരാമ്പ്ര, എൻ.കെ. ഖാലിദ് ഹാജി, സിറാജ് എരഞ്ഞിക്കൽ, ശഹീദ് പാട്ടിലത്ത്, എൻജി. മുഷ്താഖ്, ടി.ടി. ഷംസു, റസാഖ് അയ്യൂർ, അബ്ദുൽ ഹമീദ് കുന്നത്ത്, ഫഹദ് പൂങ്ങാടൻ എന്നിവർ സംസാരിച്ചു. ടി. മുജീബ്, മുസ്തഫ ചട്ടിപ്പറമ്പ്, റസീൻ പടിക്കൽ, മുജീബ് മൂടാൽ, മുബഷിർ തങ്ങൾ, മർസൂഖ്, ഗഫൂർ ചേലേമ്പ്ര, ഫിറോസ് കള്ളിയിൽ എന്നിവർ സംബന്ധിച്ചു. പ്രവാസം ജീവിതം മതിയാക്കി പോവുന്ന ജില്ല കൗൺസിൽ അംഗം പി.പി. റഷീദിന് യാത്രയപ്പ് നൽകി. സെയ്ത് എറമ്പൻ സ്വാഗതവും റഷീദ് മസ്താൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.