കുവൈത്ത് സിറ്റി: കുവൈത്ത് ഡിസേബിൾഡ് സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ നടന് ന വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ സൗദിക്ക് കിരീടം. ഫൈനലിൽ പൊരുതിത്തോൽക്കാനായിരുന്നു കുവൈത്തിെൻറ നിയോഗം. 56- 51 സ്കോറിനാണ് കുവൈത്ത് കീഴടങ്ങിയത്. സ്കോർ സൂചിപ്പിക്കുന്ന പോലെ ശക്തമായ പോരാട്ടം നടത്തിയാണ് ആതിഥേയർ മുട്ടുമടക്കിയത്. അവസാനഘട്ടത്തിൽ തുടർച്ചയായി വരുത്തിയ പിഴവുകൾക്ക് കുവൈത്ത് വലിയ വില കൊടുക്കേണ്ടിവന്നു. ബഹ്റൈനെ കീഴടക്കി യു.എ.ഇ മൂന്നാം സ്ഥാനം കരസ്ഥമാക്കി, സ്കോർ (58 -35). ടൂർണമെൻറ് വൻ വിജയമായിരുന്നുവെന്ന് സംഘാടക സമിതി മേധാവി ഷാഫി അൽ ഹജ്രി കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.