കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് 19ാം വാർഷികം ‘സാരഥീയം 2018’ ഖാലിദിയ യൂനിവേഴ്സിറ്റി സബാ ഹ് അൽ സാലിം തിയറ്ററിൽ ആഘോഷിച്ചു. ദൈവദശക ആലാപനത്തോടെ തുടങ്ങിയ പ്രാർഥനക്കുശേഷം സ ിജിത രാജേഷ് വീണ ഫ്യൂഷൻ അവതരിപ്പിച്ചു. തുടർന്ന് പൊതുസമ്മേളനം ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാജഗോപാൽ സിങ് ഉദ്ഘാടനം ചെയ്തു. സാരഥി പ്രസിഡൻറ് സുഗുണൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.ആർ. അജി, സുരേഷ് കൊച്ചാത്ത്, കെ. സുരേഷ്, രാധ ഗോപിനാഥ്, ബില്ലവ സംഘ വൈസ് പ്രസിഡൻറ് സുഷമ ബംഗാര, ബി.ഇ.സി കുവൈത്ത് ജനറൽ മാനേജർ മാത്യൂ വർഗീസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ജയൻ സദാശിവൻ സ്വാഗതവും സാരഥി ട്രഷറർ സി.വി. ബിജു നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉജ്ജ്വല വിജയം നേടിയവർക്ക് കാഷ് അവാർഡും ഫലകവും നൽകി.
കേരളത്തിലെ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നൽകിയ സഹായങ്ങളുടെ ലഘു വിവരണം പ്രദർശിപ്പിച്ചു. പ്രളയദുരിതാശ്വാസ സഹായങ്ങളുടെ തുടർച്ചയായി തിരഞ്ഞെടുത്ത വ്യക്തികൾക്കുള്ള ‘സാരഥി’യുടെ സാമ്പത്തിക സഹായവും പുതുതായി നിർമിക്കാൻ പോകുന്ന വീടിെൻറ സഹായവും ഹെൽപ് കേരള ചെയർമാൻ ഡോ. അമീർ കൈമാറി. സാരഥിയുടെ ‘അഗതികൾക്കൊരു കൂടാരം’ പദ്ധതിയിൽ പൂർത്തിയായ വീടിെൻറ താക്കോൽദാനം ബി.ഇ.സി ജനറൽ മാനേജർ മാത്യു വർഗീസ് നിർവഹിച്ചു. ശ്രീനാരായണ ഗുരുവിെൻറ ഒമ്പത് കൃതികളെ ഭാരതത്തിലെ തനതു നൃത്ത രൂപങ്ങളിലൂടെ ഒരുക്കി അവതരിപ്പിച്ച ‘ഗുരുസ്മേരം’ ശ്രദ്ധേയമായി. തുടർന്ന് പ്രശസ്ത കലാകാരന്മാരായ ശ്രീഹരി, ദേവ് പ്രകാശ്, ശ്രീരാഗ്, ഗൗരി ലക്ഷ്മി, സുമി അരവിന്ദ് തുടങ്ങിയവർ പങ്കെടുത്ത സംഗീത സന്ധ്യയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.