കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്തിടെയുണ്ടായ മഴക്കെടുതിയിൽ നാശം നേരിട്ടവർക്കുള്ള നഷ്ടപരിഹാത്തിെൻറ ആദ്യഗഡു ഈ ആഴ്ചയുടെ അവസാനത്തോടെ അവരുടെ അക്കൗണ്ടിലേക്ക് മാ റ്റും. പ്രതിവാര മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തശേഷം കുവൈത്ത് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. മഴക്കെടുതിക്കിരയായ സ്വദേശികളിൽനിന്നും വിദേശികളിൽനിന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഇതിനകം നിർത്തിയിട്ടുണ്ട്. നഷ്ടത്തിെൻറതോത് കണക്കിലെടുത്ത് അപേക്ഷകളെ തരംതിരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുക.
വീടുകൾ, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ എന്നിവക്ക് കൂടുതൽ നാശം സംഭവിച്ചവർക്ക് ഇക്കാര്യത്തിൽ മുന്തിയ പരിഗണന നൽകും. അപേക്ഷകളിൽ സൂചിപ്പിച്ചതുപോലുള്ള നഷ്ടം സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് സംഘം വീടുകളിലും കെട്ടിടങ്ങളിലും പരിശോധന പൂർത്തിയാക്കിവരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആകെ മഴക്കെടുതി ദുരിതാശ്വാസത്തിന് വ്യക്തി തലത്തിൽ ലഭിച്ച അപേക്ഷ 3000 ആണ്. കൃഷിയിടങ്ങൾ, കമ്പനികൾ, റിസോർട്ടുകൾ എന്നിവക്ക് നാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാര നടപടികൾ ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.