ഫഹാഹീൽ: മലയാളി മോംസ് മിഡിൽ ഈസ്റ്റ് കുവൈത്ത് ചാപ്റ്റർ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ രണ്ടാംഘട്ടം സംഘടിപ്പിച്ചു. ശിഫ അൽ ജസീറ ഫഹാഹീൽ ശാഖയിൽ നടന്ന പരിപാടിക്ക് എം.എം.എം.ഇയുടെ അമരക്കാരായ അമൃത അമൽ, ദിൽന ഷനോജ്, സാബിറ ഷബീർ തുടങ്ങിയവർ നേതൃത്വം നൽകി. ശിഫ അൽ ജസീറ ജനറൽ മാനേജർ റസ്വാൻ അബ്ദുൽ ഖാദർ, മലയാളി മോംസ് അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണം നിർവഹിച്ചു. കുവൈത്ത് കാൻസർ കൺട്രോൾ സെൻററിലെ ഡോ. സുസോവന സുജിത് നായർ സ്തനാർബുദം നേരത്തെ കണ്ടുപിടിച്ചു ചികിത്സിക്കുന്നതിനെ പറ്റിയും തടയാനുള്ള മാർഗങ്ങളെ കുറിച്ചും സംസാരിച്ചു. ഡോ. സരിത, ഡോ. സതീജ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.