കുവൈത്ത് സിറ്റി: പാസ്പോർട്ട് അപേക്ഷകളിൽ റഫറൻസ് രേഖകൾ നിർബന്ധമാക്കി കുവൈത്തി ലെ ഇന്ത്യൻ എംബസി. ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ സിവിൽ ഐഡി പകർപ്പ്, ടെലിഫോ ൺ നമ്പർ എന്നിവയാണ് നിർബന്ധമാക്കിയത്. പാസ്പോർട്ട് സേവനങ്ങൾ നൽകുന്ന കോക്സ് ആൻഡ് കിങ്സ് ഏജൻസിക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. പുതിയ പാസ്പോർട്ട് ലഭിക്കുന്നതിനോ നിലവിലുള്ളത് പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ പേര്, മേൽവിലാസം എന്നിവക്കൊപ്പം സിവിൽ ഐഡി പകർപ്പ്, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ നിർബന്ധമായും കൂടെ വെക്കണമെന്നാണ് നിർദേശം.
എന്നാൽ, ഇതുസംബന്ധിച്ച് എംബസി പൊതുജനങ്ങൾക്ക് അറിയിപ്പൊന്നും നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം അറിയാതെ സേവനകേന്ദ്രത്തിലെത്തിയ നിരവധി പേർക്ക് അപേക്ഷ സമർപ്പിക്കാനാകാതെ മടങ്ങേണ്ടിവന്നിട്ടുണ്ട്. നിർദേശം പാസ്പോർട്ട് അപേക്ഷാ ഫോറത്തിൽ 19ാം നമ്പർ കോളത്തിലാണ് പേരും മേൽവിലാസവും ചേർക്കേണ്ടത്. കോളം 19ൽ പരാമർശിച്ച വ്യക്തികളുടെ സിവിൽ ഐ.ഡി പകർപ്പും ഫോൺ നമ്പറും ആണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. ഇവ ഇല്ലാത്ത അപേക്ഷകളിൽ എംബസി തുടർനടപടികൾ സ്വീകരിക്കില്ലെന്നും അപേക്ഷകൾ കൈകാര്യം ചെയ്യുമ്പോൾ സേവനകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.