കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വിദ്യാർഥികൾ അമേരിക്കയിലെ നാസ ആസ്ഥാനത്തേക്ക് പഠനയാത്ര നടത്തി.
42 വിദ്യാർഥികളാണ് കോഒാഡിനേറ്റർ ജേക്കബ് ജോർജ്, അധ്യാപകരായ സരിത ശശികുമാർ, ഷെഹ്നാസ് ഗുജ്റാൾ, ടൂർ മാനേജറായ സീസേഴ്സ് ഇൻറർനാഷനൽ ട്രാവൽസിലെ ഷിബു എന്നിവരുടെ നേതൃത്വത്തിൽ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ ആസ്ഥാനവും അമേരിക്കയിലെ മറ്റു സ്ഥലങ്ങളും സന്ദർശിച്ചത്. മുതിർന്ന ബഹിരാകാശ യാത്രികരുടെ ക്ലാസുകളും യാത്രികരുടെ പരിശീലനം നേരിട്ട് കണ്ടതും ബഹിരാകാശ യാത്രയുടെ അനുഭവം പകരുന്ന ആക്ടിവിറ്റികളും വേറിട്ട അനുഭവമായി. ഡിസ്നി വേൾഡ്, ഫ്ലോറിഡയിലെ യൂനിവേഴ്സൽ സ്റ്റുഡിയോ തുടങ്ങിയവയും സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.