കുവൈത്ത് സിറ്റി: ഗുണമേന്മയില്ലാത്ത റോഡും കെട്ടിടവും പണിത കമ്പനികൾക്കും എൻജിനീയറിങ് ഓഫിസുകൾക്കും വിലക്ക് വരും. മഴക്കെടുതിയിൽ രാജ്യത്ത് റോഡുകൾക്കും കെട്ടിടങ്ങൾക്കും വ്യാപക നാശം സംഭവിച്ച പശ്ചാത്തലത്തിലാണ് നടപടി. വെള്ളമൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെയും നടപടി വരും. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കൂടിയ പ്രതിവാര മന്ത്രിസഭയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ബന്ധപ്പെട്ട സമിതിയുടെ പരിശോധനയിൽ ഇവർ കുറ്റമുക്തരാണെന്ന് കണ്ടെത്തുന്നതു വരെ പുതിയ ഒരു പദ്ധതിയിലും ഇത്തരം കമ്പനികളെയും എൻജിനീയർമാരെയും പങ്കാളികളാക്കില്ല. മഴക്കെടുതികൾക്കുള്ള നഷ്ടപരിഹാരം നൽകുമ്പോൾ താമസിക്കാനാവാത്ത തരത്തിൽ വീടുകൾ കേടുവന്നവരെ ആദ്യം പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മഴവെള്ളത്തിെൻറ ഒഴുക്ക് സംബന്ധിച്ച് ഭൂമിശാസ്ത്രപരമായ പഠനം നടത്തും. ഇത്തരം സന്ദർഭങ്ങളിൽ മാതൃകാപരമായ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് പാരിതോഷികം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും മന്ത്രിസഭ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.