കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച വൈകീട്ടു മുതൽ മഴക്ക് സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച ശക്തമായ മഴതന്നെ പ്രതീക്ഷിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കി.മീറ്റർ വേഗത്തിൽ ശക്തമായ കാറ്റും അടിച്ചുവീശാനിടയുണ്ട്. തിരമാലകൾ ഏഴ് അടിവരെ ഉയരാനും കാഴ്ച പരിധി കുറയുന്നതുമൂലം തുറമുഖ പ്രവർത്തനം തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച കനത്ത മഴയും വെള്ളപ്പൊക്കവും കൃത്യമായി പ്രവചിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെവരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങൾ അറിയാൻ www.met.gov.kw സന്ദർശിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.