കുവൈത്ത് സിറ്റി: കുവൈത്ത് പൈതൃക വാരാഘോഷം യു.എ.ഇയിലെ ഷാർജയിൽ ആരംഭിച്ചു. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിേട്ടജ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കുവൈത്തിലെ പ്രമുഖ നടന്മാരായ സഅദ് അൽ ഫറാജ്, മുഹമ്മദ് അൽ മൻസൂർ ഗായകൻ മുസ്തഫ അഹ്മദ് എന്നിവരെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധത്തിെൻറ അടയാളങ്ങളാണ് ഇത്തരം പരിപാടികളെന്നും ഇതിന് മുൻകൈയെടുത്തവരെയും ഷാർജ ഭരണാധികാരിയെയും നന്ദി അറിയിക്കുന്നതായും ദുബൈയിലെ കുവൈത്ത് കോൺസുൽ ജനറൽ തിയാബ് അൽ റാഷിദി പറഞ്ഞു. കുവൈത്തിലെ കലാസാംസ്കാരിക രംഗത്തെ പൈതൃകം വ്യക്തമാക്കുന്ന നിരവധി വസ്തുക്കൾ പ്രദർശിപ്പിക്കുന്നു. പരമ്പരാഗത വസ്ത്രങ്ങൾ, ഭക്ഷണം, മരക്കപ്പൽ തുടങ്ങി വസ്തുക്കളുടെ പ്രദർശനം കാണാൻ നിരവധിപേരാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.