അബ്ബാസിയ: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ അബ്ബാസിയ ഗേൾസ് വിങ് വിദ്യാർഥിനികൾക്കായി ഗേൾസ് സ്റ്റഡി ഫോറം സംഘടിപ്പിച്ചു.
സൂറത്തുന്നൂർ ആസ്പദമാക്കി ഹനീന മുനീർ ഖുർആൻ ക്ലാസ് എടുത്തു. ഹനാൻ മുഹമ്മദലി ‘ആരാണ് ബുദ്ധിമാൻ’ എന്ന വിഷയത്തിൽ ഹദീസ്ക്ലാസ് നടത്തി. ആയിഷ സഹറിൻ ഒറിഗാമി ക്രാഫ്റ്റ് പരിപാടിയും നടത്തി. ഗേൾസ് വിങ് പ്രസിഡൻറ് റഷ റസാഖ് ആമുഖ ഭാഷണവും ഏരിയ കൺവീനർ ജാസ്മിൻ ഷുക്കൂർ ഉദ്ബോധനവും നടത്തി. ഗേൾസ് വിങ് കൺവീനർ ഷൈമ സഅദ് പരിപാടികൾ നിയന്ത്രിച്ചു. മുതിർന്ന പെൺകുട്ടികളുടെ ധാർമികവും വൈജ്ഞാനികവുമായ ഉന്നമനം ലക്ഷ്യംവെച്ച് എല്ലാമാസവും ഗേൾസ് വിങ് കുട്ടികൾക്കായി വിവിധ പരിപാടികൾ നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 24347454, 99556337 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.