കുവൈത്ത് സിറ്റി: പെട്രോളിയം മന്ത്രി ബഗീത്ത് അൽ റഷീദിക്കെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ടുവരുമെന്ന് മൂന്ന് എം.പിമാരുടെ മുന്നറിയിപ്പ്. പാർലമെൻറ് അംഗങ്ങളായ ഖലീൽ അബൽ, അൽ ഹുമൈദി അൽ സുബൈഇ, ഫൈസൽ അൽ കന്ദരി എന്നിവർ ചേർന്നാണ് മന്ത്രിക്കെതിരെ കുറ്റവിചാരണക്കൊരുങ്ങുന്നത്. അനധികൃത നിയമനങ്ങളുൾപ്പെടെ മന്ത്രാലയത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് പ്രത്യേക സമിതി തയാറാക്കിയ റിപ്പോർട്ട് ഇനിയും പുറത്തുവിടാത്ത കാര്യമാണ് എം.പിമാർ പ്രധാനമായും ഉന്നയിക്കുന്നത്. വ്യക്തി എന്ന നിലക്ക് മന്ത്രിയോടുള്ള എല്ലാ ആദരവുകളും പരിഗണിച്ച് തന്നെയാണ് ഭരണഘടന അവകാശം നൽകുന്ന ഈ പ്രതിഷേധ രീതി സ്വീകരിക്കുന്നതെന്ന് എം.പി ഖലീൽ അബൽ പറഞ്ഞു. മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ എം.പിമാർക്കും അതുവഴി അവരെ തെരഞ്ഞെടുത്ത വോട്ടർമാർക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.