അബ്ബാസിയ: വെൽഫെയർ കേരള കുവൈത്ത് അബ്ബാസിയ മേഖല ജനസേവന ശിൽപശാല നടത്തി. പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ‘തൊഴിൽനിയമവും തൊഴിലാളികളുടെ അവകാശങ്ങളും’ എന്ന വിഷയത്തിൽ വെൽഫെയർ കേരള പ്രസിഡൻറ് ഖലീലുറഹ്മാൻ വിഡിയോ പ്രസേൻറഷൻ അവതരിപ്പിച്ചു. ‘ഗാർഹിക വിസക്കാർ നേരിടുന്ന പ്രശ്നങ്ങൾ’, ‘മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ’ എന്നീ വിഷയങ്ങളിൽ യഥാക്രമം ജനറൽ സെക്രട്ടറി വിനോദ് പെരേരയും ജനസേവനവിഭാഗം ഉപാധ്യക്ഷൻ റഷീദ് ഖാനും ക്ലാസ് നയിച്ചു. കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി സംസാരിച്ചു. മേഖല പ്രസിഡൻറ് ഫൈസൽ വടക്കേക്കാട് അധ്യക്ഷത വഹിച്ചു. സക്കരിയ യൂസുഫ് സ്വാഗതവും എം.എം. നൗഫൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.