കുവൈത്തിലെ മരണങ്ങളിൽ മൂന്നു ശതമാനവും പ്രമേഹം കാരണം

കുവൈത്ത് സിറ്റി: രാജ്യത്തെ മരണങ്ങളിൽ മൂന്നു ശതമാനവും സംഭവിക്കുന്നത് അമിതമായ പ്രമേഹം കാരണമാണെന്ന് വെളിപ്പെടുത്തൽ. ലോക പ്രമേഹ ദിനാചരണ ഭാഗമായി നടത്തിയ പ്രസ്​താവനയിൽ ആരോഗ്യമന്ത്രാലയത്തിലെ വാർത്താവിതരണ വിഭാഗം മേധാവി ഡോ. ഗാലിയ അൽ മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്. 2016ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികളിൽ 15 ശതമാനവും പ്രമേഹബാധിതരാണ്. 18 മുതൽ പ്രായത്തിലുള്ളവരാണിത്. ലോകത്ത് അതിവേഗം പരക്കുന്ന രോഗം പ്രമേഹമാണെന്നാണ് കണ്ടെത്തൽ. ലോകവ്യാപകമായി 415 മില്യൻ പ്രമേഹ രോഗികളുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്.

ഒാരോ 11 പേരിലും ഒരാൾ പ്രമേഹമുള്ളവരാണെന്നാണ് ഇത് കാണിക്കുന്നത്. 2040 ആവുമ്പോഴേക്ക് ലോകത്ത് ഈ രോഗമുള്ളവരുടെ എണ്ണം 640 മില്യനായി ഉയരുമെന്ന മുന്നറിയിപ്പുമുണ്ട്. ഫാസ്​റ്റ്ഫുഡ് സംസ്​കാരമുൾപ്പെടെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമമില്ലായ്മയുമാണ് ആളുകളെ ഈ രോഗത്തിലേക്കെത്തിക്കുന്നത്. സ്​കൂൾ പ്രായത്തിലുള്ള കുട്ടികളിൽപോലും പ്രമേഹത്തി​െൻറ ലക്ഷണങ്ങൾ കണ്ടുവരുന്നത് ആശങ്ക ഉളവാക്കുന്നതാണ്. പ്രമേഹദിനാചരണത്തി​െൻറ ഭാഗമായി വ്യാപകമായ ബോധവത്​കരണ പരിപാടികൾ മന്ത്രാലയത്തിന് കീഴിൽ നടക്കുമെന്ന് ഡോ. ഗാലിയ അൽ മുതൈരി കൂട്ടിച്ചേർത്തു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.