കുവൈത്ത് സിറ്റി: യാക്കോബായ സഭയുടെ കുവൈത്ത് പാത്രിയാർക്കൽ വികാരിയേറ്റിെൻറ കീഴിലുള്ള സൺഡേ സ്കൂൾ അധ്യപകർക്കായി ഏകദിന സെമിനാർ നവംബർ 16ന് അബ്ബാസിയ ശ്ലോമോ ഹാളിൽ നടന്നു. ഇടവക മെത്രാപ്പോലീത്ത യൗസേബിയോസ് മാർ കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി. മൂല്യാധിഷ്ഠിതമായ വിശ്വാസജീവിതം പ്രാവർത്തികമാക്കാൻ സംസ്കാരത്തിെൻറ പഠനങ്ങൾ അനിവാര്യമാണ് എന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത മെത്രാപ്പോലീത്ത ഓർമപ്പെടുത്തി. കുവൈത്തിലെ വിവിധ ഇടവകകളിലെ സൺഡേ സ്കൂളുകളിലെ അധ്യാപകർ പങ്കെടുത്ത സെമിനാറിൽ സെൻറ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് ഇടവക വികാരി ഫാ. എൽദോസ് പാലയിൽ, സെൻറ് മേരീസ് യാക്കോബായ ഇടവക വികാരി ഫാ. സിബി എൽദോസ്, ഫാ. ജിബു ചെറിയാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.