കുവൈത്ത് സിറ്റി: രാജ്യത്ത് മഴക്കെടുതിക്ക് പിറകെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണിയുമായി പാർലമെൻറ് അംഗം. പാർലമെൻറ് അംഗം അബ്ദുൽ കരീം അൽ കന്ദരിയാണ് മന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണിയുമായി രംഗത്തുവന്നത്. മുന്നറിയിപ്പുണ്ടായിട്ടും വെള്ളക്കെട്ട് നിയന്ത്രിക്കാൻ മുൻകരുതൽ സ്വീകരിച്ചില്ലെന്നാണ് ആരോപണം. സംഭവത്തിൽ മന്ത്രിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. കഴിഞ്ഞയാഴ്ചത്തെ മഴയിലും വെള്ളക്കെട്ടുണ്ടായി. തുടർന്നും വേണ്ട നടപടികൾ സ്വീകരിക്കാത്തതുകൊണ്ടാണ് ഇത് ആവർത്തിച്ചത്. ഒറ്റ മഴക്ക് റോഡ് വെള്ളം മൂടാൻ കാരണമാവുന്നത് ഡ്രെയിനേജ് സംവിധാനത്തിലെ അപാകതയാണ്. റോഡ് ആൻഡ് പബ്ലിക് ട്രാൻസ്പോർട്ട് മേധാവി എൻജി. അഹ്മദ് അൽ ഹസാനെ അടിയന്തരമായി പിരിച്ചുവിടണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.