കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞദിവസമുണ്ടായ മഴക്കെടുതിയെ തുടർന്ന് പൊതുമരാമത്ത് മന്ത്രാലയം അണ്ടർ സെക്രട്ടറി അവാതിഫ് അൽ ഗുനൈമിനും റോഡ് ആൻഡ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി മേധാവി എൻജി. അഹ്മദ് അൽ ഹസാനും നിർബന്ധിത വിരമിക്കൽ. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹാണ് അവാതിഫ് അൽ ഗുനൈമിനെതിരെ നടപടിക്ക് ഉത്തരവിറക്കിയതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പൊതുമരാമത്ത്-മുനിസിപ്പൽകാര്യ മന്ത്രി ഹുസാം അൽ റൂമിയുടെ ആവശ്യപ്രകാരം മന്ത്രിസഭ-സിവിൽ സർവിസ്കാര്യമന്ത്രി അനസ് അൽ സാലിഹ് ആണ് അഹ്മദ് അൽ ഹസാനെതിരെ നടപടിക്ക് ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.