കുവൈത്ത് സിറ്റി: കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ പ്രവചനം ശരിവെച്ച് കുവൈത്തിൽ ഞായറാഴ്ച ശക്തമായ മഴ പെയ്തു. രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യുകയും രാത്രി വ്യാപകമാവുകയുമായിരുന്നു. ഫർവാനിയ, അബ്ബാസിയ, അഹ്മദി, അബൂഹലീഫ, സൽമി, സാൽമിയ, ഫഹാഹീൽ, റിഗ്ഗഇ, ജഹ്റ തുടങ്ങി രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും മഴയുണ്ടായി. ഇടിമിന്നലോടു കൂടിയ താരതമ്യേന ശക്തമായ മഴയായിരുന്നുവെങ്കിലും കഴിഞ്ഞ ആഴ്ചയിലേതുപോലെ വ്യാപകമായ വെള്ളക്കെേട്ടാ ബുദ്ധിമുട്ടുകളോ ഉണ്ടായില്ല.
ചിലയിടങ്ങളിൽ നേരിയ വെള്ളക്കെട്ടുണ്ടായി. ഇടിയുടെയും മിന്നലിെൻറയും അകമ്പടിയോടെ മഴ ശക്തിപ്രാപിച്ചത് പലേടത്തും വാഹനഗതാഗതത്തെ പ്രയാസത്തിലാക്കി. മഴ കാരണം കാഴ്ച പരിധി വളരെ കുറഞ്ഞതിനാൽ മിക്ക റോഡുകളിലും ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അതിർത്തി ചെക്ക്പോസ്റ്റുകളിലെ ഗതാഗത നീക്കത്തെയും മഴ ബാധിച്ചു. മഴമൂലമുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് അതിർത്തിയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. മഴയത്ത് വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.