കുവൈത്ത് സിറ്റി: രാജ്യത്തെ ബിദൂനികൾക്ക് സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും കൂടുതൽ തൊഴിലവസരം ഉറപ്പാക്കാൻ ധാരണ.
മാൻപവർ അതോറിറ്റിയും ബിദൂനി പ്രശ്ന പരിഹാര സെല്ലുമാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതനുസരിച്ച് സ്വകാര്യ മേഖലയിൽ ബിദൂനികൾക്ക് വർക്ക് പെർമിറ്റ് ലഭ്യമാകുന്നതിനുള്ള നടപടികൾ മാൻപവർ അതോറിറ്റി എളുപ്പമാക്കും. തൊഴിലുടമയുടെ ആവശ്യപ്രകാരം ഒരു വർഷത്തേക്കുള്ള തൊഴിൽ പെർമിറ്റാണ് ബിദൂനികൾക്ക് അനുവദിക്കുക. മറ്റുള്ളവരുടേതുപോലെ വർക്ക് പെർമിറ്റ് പുതുക്കാൻ ബിദൂനികൾക്ക് അവസരം ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.