കുവൈത്ത് സിറ്റി: കുവൈത്തിൽ കാറ്റിൽ തമ്പ് തകർന്ന് ഇന്ത്യക്കാരൻ മരിച്ചു. വഫ്രയിലാണ ് സംഭവം. തൊഴിലാളികൾ താമസിച്ചിരുന്ന കൂടാരങ്ങൾ കനത്ത കാറ്റിൽ അപ്പാടെ നിലം പൊത്തുകയായിരുന്നു. ഉരുണ്ടുമറിഞ്ഞ കൂടാരങ്ങൾക്കടിയിൽപെട്ട തൊഴിലാളികളിൽ ഒരാളുടെ ജീവൻ നഷ്ടമാവുകയായിരുന്നു. അതിനിടെ, കാലാവസ്ഥ തണുപ്പിലേക്ക് മാറുന്നതിെൻറ സൂചനയായി തുടർച്ചയായ രണ്ടാം ദിവസവും മഴ പെയ്തു. അന്തരീക്ഷ ഉൗഷ്മാവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും ഉൗഷ്മാവ് കുറഞ്ഞ് കാലാവസ്ഥ തണുപ്പിലേക്ക് വഴിമാറും.
മഴയും പൊടിക്കാറ്റുമുണ്ടാവുമെന്നാണ് പ്രമുഖ കാലാവസ്ഥാ പ്രവചകരുടെയും കുവൈത്ത് കാലാവസ്ഥാ വകുപ്പിെൻറയും നിരീക്ഷണം. പൊതുമരാമത്ത് വകുപ്പിെൻറ നിർമാണ മാലിന്യങ്ങൾ കാരണം ഒാടകൾ അടഞ്ഞ് ജലമൊഴുക്ക് തടസ്സപ്പെട്ടതാണ് റോഡിൽ വെള്ളക്കെട്ടുണ്ടാവാൻ കാരണം. പൊതുമരാമത്ത്, മുനിസിപ്പൽ, അഗ്നിശമന വിഭാഗങ്ങൾ കൂട്ടായി ജലമൊഴുക്ക് ശരിയാക്കാൻ അധ്വാനിക്കുന്നു. ഒാടകൾ വൃത്തിയാക്കൽ, അധികജലം കടലിലേക്ക് ഒഴുക്കാൻ പൈപ്പുകൾ സ്ഥാപിക്കൽ എന്നീ നടപടികൾ തുടരുകയാണ്. ഡ്രെയിനേജ് സംവിധാനത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പാർലമെൻറ് അംഗങ്ങൾ പൊതുമരാമത്ത് മന്ത്രി ഹുസ്സാം അൽ റൂമിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. മഴക്കാലത്തിന് മുന്നോടിയായി
മില്യൺ കണക്കിന് ദീനാർ ചെലവഴിച്ചാണ് ഓവുചാലുകളുടെയും മറ്റും അറ്റകുറ്റ പണികൾ തീർത്തത്. എന്നിട്ടും ഒറ്റമഴക്ക് റോഡിൽ വെള്ളക്കെട്ടുണ്ടായി. തിങ്കളാഴ്ചത്തെ മഴയിൽ നിരവധി വാഹനങ്ങളാണ് മുങ്ങിയത്. വിവിധ കെട്ടിടങ്ങളുടെ ബെയ്സ്മെൻറിലും വെള്ളം കയറി.
അഗ്നിശമന സേന ടാങ്കറുകളെത്തിച്ച് വെള്ളം വറ്റിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചൊവ്വാഴ്ച അത്രതന്നെ ശക്തിയായ മഴ ഉണ്ടായില്ല. ചില ഭാഗങ്ങളിൽ ചാറ്റൽമഴ മാത്രമാണുണ്ടായത്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് അഗ്നിശമന വിഭാഗം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.