കുവൈത്ത് സിറ്റി: വിവിധ കാരണങ്ങളാൽ നാലുവർഷം മുമ്പ് റദ്ദാക്കിയ പത്തുപേരുടെ പൗരത്വം പുനഃസ്ഥാപിച്ചു. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മുഹമ്മദ് അൽ മുതൈർ, അബ്ദുല്ല അൽ മുതൈരി, ഫർഹാൻ അൽ ഇനീസി, മുഹമ്മദ് ജാഫർ, നബീൽ അൽ അവാദി, മിസ്അദ് അൽ ഖിതിയ, സഅദ് അൽ ഖിതിയ, ദൈഹാൻ അൽ ഖിതിയ എന്നിവർക്കാണ് കുവൈത്ത് പൗരത്വം തിരികെ ലഭിച്ചത്.
2014ലാണ് നിരവധി സ്വദേശികളുടെ പൗരത്വം കുവൈത്ത് സർക്കാർ റദ്ദാക്കിയത്. കുവൈത്ത് പൗരത്വ നിയമത്തിെൻറ പതിനൊന്നാം അനുച്ഛേദ പ്രകാരം കുവൈത്ത് പൗരന് മറ്റേതെങ്കിലും രാജ്യത്ത് പൗരത്വം ഉള്ളതായി കണ്ടെത്തിയാലും അനുച്ഛേദം 21 പ്രകാരം വ്യാജരേഖകൾ സമർപ്പിച്ചാണ് പൗരത്വം കരസ്ഥമാക്കിയതെന്ന് കണ്ടെത്തിയാലും കുവൈത്ത് പൗരത്വം റദ്ദു ചെയ്യാൻ സർക്കാറിന് അധികാരമുണ്ട്. സർക്കാർ തീരുമാനം പല തവണ പാർലമെൻറും സർക്കാരും തമ്മിലുള്ള വാഗ്വാദങ്ങൾക്കു കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.