കുവൈത്ത് സിറ്റി: രാജ്യനിവാസികളിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ എണ്ണം കൂടിയതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ മനോരോഗ കേന്ദ്രത്തിൽ ചികിത്സതേടി 87,000 പേർ എത്തിയതായാണ് കണക്ക്. ലോക മാനസികാരോഗ്യ ദിനാചരണത്തിെൻറ ഭാഗമായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ കുവൈത്ത് മനോരോഗ കേന്ദ്രം ഡയറക്ടർ ഡോ. നായിഫ് അൽ ഹർബിയാണ് ഇക്കാര്യം അറിയിച്ചത്.
2017 ഒക്ടോബർ ഒന്നുമുതൽ 2018 ഒക്ടോബർ ഒന്നുവരെയുള്ള കണക്കുകൾ പ്രകാരം 87,122 രോഗികളാണ് കേന്ദ്രത്തിൽ ചികിത്സക്കായി എത്തിയത്. ഇതിൽ 66,855 കുവൈത്തികളും 20267 വിദേശികളുമാണ്.
കുവൈത്തികളുടെ തോത് 76.7 ശതമാനവും വിദേശികളുടേത് 23.3 ശതമാനവുമാണെന്നാണ് ഇത് കാണിക്കുന്നത്. അതേസമയം, മനോരോഗത്തിന് പ്രത്യേക ഫയലുകളും സ്ഥിരം ചികിത്സയും നടത്തുന്നവരുടെ എണ്ണം 60,000 ആണ്. ഏകാകൃത, ഭീതി, മാനസിക സംഘർഷം തുടങ്ങി എല്ലാതരം മനോരോഗങ്ങൾക്കും കേന്ദ്രത്തിൽ ചികിത്സയുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും വെവ്വേറെ വകുപ്പുകളും സംവിധാനങ്ങളുമാണ് കേന്ദ്രത്തിൽ സജ്ജീകരിച്ചത്. അടുത്ത കാലത്തായി ചെറിയവരിൽപോലും ആത്മഹത്യാപ്രവണ കൂടിവരുന്നുണ്ട്. 75 ശതമാനം രോഗികളും 26 വയസ്സ് മുതൽക്കാണ് മനോരോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതെന്നും ഡോ. നായിഫ് അൽ ഹർബി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.