കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ആരംഭിക്കുന്ന പ്രവാസി മിത്രം കുടുംബവേദിയുടെ വിളംബര സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് 5.30ന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ (സീനിയർ) ഓഡിറ്റോറിയത്തിൽ നടക്കും. പ്രവാസി മിത്രം കുടുംബ വേദിയിലൂടെ പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, വിനോദം എന്നീ മേഖലകളിലുള്ള ഉന്നമനമാണ് ഉദ്ദേശിക്കുന്നത്. ഇൗ പരിപാടിയില്‍ 2019-20 വർഷത്തേക്കുള്ള സംഘടനയുടെ അംഗത്വ പ്രചാരണോദ്ഘാടനവും നടക്കും. ഗായകനും കവിയുമായ നവാസ് പലേരിയുടെ ഗാനസന്ധ്യയും ഉണ്ടായിരിക്കും. കുവൈത്തിലെ സാമൂഹിക സാംസ്കാരിക വ്യാപാരരംഗത്തെ പ്രമുഖ വ്യക്തികൾ വിളംബര സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.