കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ഫുട്ബാൾ ടീമിന് ഇൗയാഴ്ച രണ്ടു സൗഹൃദ മത്സരങ്ങൾ. ആതിഥേയ ടീം വ്യാഴാഴ്ച ലബനാനെയും 15ന് ആസ്ട്രേലിയയെയും നേരിടും. മുൻനിര ടീമായ ആസ്ട്രേലിയക്കെതിരായ മത്സരം കുവൈത്തിന് കടുപ്പമാവും. ലോകകപ്പിൽ കളിച്ച ടീമിലെ മിക്ക കളിക്കാരെയും അണിനിരത്തിയാവും കങ്കാരുക്കൾ കളി മെനയുക. ക്രൊയേഷ്യൻ കോച്ച് റോമിയോ ജൊസാക്കിെൻറ നേതൃത്വത്തിൽ ഞായറാഴ്ച കുവൈത്ത് ഒരുക്കം ആരംഭിച്ചു. മുതിർന്ന താരങ്ങൾക്കും യുവനിരക്കും തുല്യപ്രാധാന്യം നൽകിയാണ് ജൊസാക് ടീമിനെ ഒരുക്കുന്നത്. 25 അംഗ ടീമിൽ കുവൈത്ത് സോക്കർ ക്ലബിെൻറ മിഡ്ഫീൽഡർ അബ്ദുല്ല അൽ ബുറൈകിയെ തഴഞ്ഞതാണ് ശ്രദ്ധേയ മാറ്റം.
ഇദ്ദേഹത്തിന് പകരം ഉമർ അൽ ഹുബൈതറിനെ ഉൾപ്പെടുത്തി. സൂപ്പർ താരം ബദർ അൽ മുതവ്വയിലാണ് ഒരിക്കൽക്കൂടി അറബ് ടീം പ്രതീക്ഷയർപ്പിക്കുന്നത്. ഫഹദ് അൽ ഇനീസി, തലാൽ അൽ ഫാദിൽ, യഅ്ഖൂബ് അൽ തറാവഹ് തുടങ്ങിയവരും കരുത്തരാണ്. ടീം: ബദർ അൽ മുതവ്വ, ഖാലിദ് അൽ റഷീദി, ഹമീദ് അൽ ഖല്ലാഫ്, സുലൈമാൻ അബ്ദുൽ ഗഫൂർ, അമീർ അൽ മതൂഖ്, ദാരി സഇൗദ്, ഖാലിദ് ഇബ്രാഹിം, ഫഹദ് ഹമൂദ്, ഫഹദ് അൽ ഹജ്രി, ഗാസി അൽ ഗുഹൈദി, മുഹമ്മദ് ഫരീഹ്, മുഹമ്മദ് ഖാലിദ്, അലി അതീഖ്, സുൽത്താൻ അൽ ഇനീസി, ഉമർ അൽ ഹുബൈതർ, ഹമദ് ഹർബി, ഫഹദ് അൽ അൻസാരി, അഹ്മദ് അൽ ദീഫാരി, തലാൽ അൽ ഫാദിൽ, അബല്ല മാവി, മിഷാരി അൽ ആസ്മി, ഫൈസൽ സയ്യിദ്, ഫഹദ് അൽ ഇനീസി, യഅ്ഖൂബ് അൽ തറാവഹ്, ഹുസൈൻ അൽ മൂസാവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.