കുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബ-സാമൂഹിക ജീവിതത്തിന് ഭീഷണിയായി വിവാഹമോചന നിരക്കിൽ വൻ വർധനയുണ്ടായതായി വെളിപ്പെടുത്തൽ. ജി.സി.സി രാജ്യങ്ങളിലെ സന്നദ്ധ സംഘടന പ്രവർത്തകർക്കുവേണ്ടി നടത്തിയ ശിൽപശാലയിൽ സംസാരിക്കവെ തൊഴിൽ സാമൂഹികക്ഷേമ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഹനാഅ് അൽ ഹാജിരിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. നിലവിൽ രാജ്യത്തെ വിവാഹ മോചിതരുടെ എണ്ണം 75000ത്തിനും മുകളിലാണ്. വിവാഹിതരായ 5641 ദമ്പതികളാണ് 2017ൽ മാത്രം ബന്ധം വേർപ്പെടുത്തിയത്.
ദിനം പ്രതി ശരാശരി 22 വിവാഹമോചനങ്ങൾ നടക്കുന്ന രാജ്യമായി കുവൈത്ത് മാറിയെന്നാണ് ഇത് കാണിക്കുന്നത്. സിവിൽ സർവിസ് കമീഷെൻറ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകളാണിതെന്നും അവർ പറഞ്ഞു. ഇത് ഭാവിയിൽ സാമൂഹിക ജീവിതത്തിെൻറ താളം തെറ്റിക്കുന്നതിനും തുടർന്ന് ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും കാരണമായേക്കും. വൈവാഹിക, കുടുംബ ജീവിതങ്ങളെ കുറിച്ച ശരിയായ കാഴ്ചപ്പാട് ഉണ്ടാക്കാതെ വിവാഹത്തിലേക്ക് കാലെടുത്തുവെക്കുന്നതാണ് ഈ പ്രവണതക്ക് പ്രധാന കാരണം. പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും മുന്നോട്ടുപോകുന്ന ദമ്പതികൾക്കിടയിൽ വിവാഹ മോചനങ്ങൾ കുറവാണെന്നും ഹനാഅ് അൽ ഹാജിരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.