കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിൽ താമസിക്കുന്നവരെ കുറിച്ചറിയാൻ മാൻപവർ അതോറിറ്റിയുടെ വാട്ട്സ്ആപ് സേവനം നിലവിൽവന്നു. ഇതിനായി 98013582 എന്ന വാട്ട്സ്ആപ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഔദ്യോഗിക സമയങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ച 2.30 വരെ ഈ സൗകര്യം ഉപയോയപ്പെടുത്താം. മാൻപവർ അതോറിറ്റിയിലെ പൊതുജന സമ്പർക്ക വകുപ്പ് മേധാവി അസീൽ അൽ മസീദ് വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.