കുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂളുകളിൽ ഹാജർ നില രേഖപ്പെടുത്താൻ പഞ്ചിങ് സംവിധാനം ഏർപ്പെടുത്താൻ ഫത്വ, നിയമകാര്യ വകുപ്പ് അംഗീകാരം നൽകി. ഇതിനുള്ള ടെൻഡർ നടപടികൾ ഒാഡിറ്റ് ബ്യൂറോയിൽനിന്നുള്ള അനുമതി കാത്ത് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സിെൻറ കീഴിലാണ്. പത്തുലക്ഷം ദീനാർ ചെലവുവരുന്ന പദ്ധതിയാണ് ആലോചിക്കുന്നത്. നഴ്സറി തലം മുതൽ സെക്കൻഡറി വരെ 900 വിദ്യാലയങ്ങളാണ് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നത്. രാജ്യത്തെ എല്ലാ സ്കൂളുകളിലും പഞ്ചിങ് നടപ്പാക്കും.
ടെൻഡർ ഉൾപ്പെടെ നടപടികൾക്ക് ധനമന്ത്രാലയത്തിെൻറ മേൽനോട്ടമുണ്ടാവും. വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, എന്നുമുതൽ പഞ്ചിങ് സംവിധാനം പ്രാവർത്തികമാക്കാൻ കഴിയുമെന്ന് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന് പറയാനാവുന്നില്ല. 2019 ഫെബ്രുവരി മുതൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ മിക്ക സർക്കാർ വകുപ്പുകളിലും ഇതിനകം ഉദ്യോഗസ്ഥർ വരുന്നതും പോകുന്നതും പഞ്ചിങ് സംവിധാനത്തിലാണ് രേഖപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.