കുൈവത്ത് സിറ്റി: പ്രളയത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ച കുവൈത്തിലെ പ്രവാസി മലയാളിയായ റാന്നി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട റാന്നി വടക്കിനേത്ത് ശ്രീകുമാര്‍ നായര്‍ (54) ആണ് മരിച്ചത്. റിഗ്ഗയിലെ താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം സബാ ആശുപത്രിയിലും പിന്നീട് ചെസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് രണ്ടോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞമാസം കേരളത്തെ മുക്കിയ പ്രളയത്തില്‍ ഇദ്ദേഹത്തിെൻറ റാന്നിയിലെ വീട് വെള്ളത്തില്‍ മുങ്ങിയിരുന്നു. വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു. കാലങ്ങളായി കുവൈത്തില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പത്ത് പ്രളയത്തില്‍ നഷ്ടമായ മനോവിഷമത്തിലായിരുന്നു ഇദ്ദേഹം. കെ.ആർ.എച്ച് ഗ്രൂപ്പിെൻറ അരിഫ്ജാന് ആര്‍മി ബേസിലായിരുന്നു ജോലി. ഭാര്യ: അമ്പിളി. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.